ബിജു മേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘രക്ഷാധികാരി ബൈജു(ഒപ്പ്)’ ചിത്രീകരണം പൂര്‍ത്തിയാക്കി എപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.
ചിത്രത്തില്‍ നൂറോളം കഥാപാത്രങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജലസേചന വകുപ്പ് ഉദ്യോഗസ്ഥനായിട്ടാണ് ബിജുമേനോന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തികച്ചും വ്യത്യസ്തമായിട്ടാണ് സിനിമയില്‍ കഥ പറയുകയെന്ന് തിരക്കഥാകൃത്ത് കൂടിയായ രഞ്ജന്‍ പ്രമോദ് പറയുന്നു.
എല്ലാ കാര്യത്തിലും ഇടപെട്ട് ഒരു നാടിന്റെ രക്ഷാധികാരിയാകുന്ന ബൈജു എന്ന യുവാവിന്റെ കഥയാണ് രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രം പറയുന്നത്. കുംമ്പളം എന്ന ഗ്രാമത്തേയും അവിടത്തെ ഹൃദയമിടിപ്പായ കുമ്പളം ബ്രദേഴ്‌സ് എന്ന ക്ലബിനേയും ബൈജുവിനേയും ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ.
നര്‍മ്മത്തിന്റെ പൊതിഞ്ഞാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗ്ഗീസ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍ ലേ ലോപസ്, ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍.
100ത് മങ്കി മൂവീസിന്റെ ബാനറില്‍ അലക്‌സാണ്ടര്‍ മാത്യു, സതീഷ് കോലം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനും ചിത്രസംയോജനം ഷംജിത് മുഹമ്മദ്ദും നിര്‍വ്വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകര്‍ന്ന മനോഹര ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.