സംയുക്തയ്‌ക്കൊപ്പം ഒന്നിച്ച് അഭിനയിക്കുമോ? മറുപടിയുമായി ബിജു മേനോന്‍

BIJUMENON

മാതൃതാ ദമ്പതികളെന്ന് സിനിമാലോകത്ത് അറിയപ്പെടുന്നവരാണ് മലയാളികളുടെ പ്രിയ താരങ്ങള്‍ ബിജു മേനോനും സംയുക്താ വര്‍മ്മയും. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു മാറി നില്‍ക്കുകയാണ് സംയുക്ത. എന്നാല്‍ സംയുക്തയ്‌ക്കൊപ്പം അഭിനയിക്കുമോ എന്ന ആരാധകരുടെ ആകാംഷയ്ക്ക് മറുപടി പറയുകയാണ് ബിജു മേനോന്‍.

ബിജുവിന്റെ കൂടെ ഒരുമിച്ച് അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ടെന്നും, എന്നാല്‍ ഒരുമിച്ച് അഭിനയിക്കുക എന്ന കാര്യം പാടായിരിക്കുമെന്നും ബിജു മേനോന്‍ പറഞ്ഞു.

മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകള്‍ പറയുമ്പോള്‍ ചിരി വരും, വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍, വളരെ സീരിയസ് ഡയലോഗുകള്‍ ആയിരുന്നു പറയേണ്ടത്. സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ബുദ്ധിമുട്ട് ഉണ്ടാകും, ബിജു മേനോന്‍ പറയുന്നു.

Top