കെറ്റിഡിഎഫ്‌സിക്ക് കത്ത് നല്‍കിയെന്ന് ബിജു പ്രഭാകര്‍

തിരുവനന്തപുരം: പണം തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് കെറ്റിഡിഎഫ്സിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകര്‍. 356 കോടി രൂപയും തിരിച്ചടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 250 കോടി രൂപ ബോട്ട് പ്രോജക്റ്റുകള്‍ പണയം വച്ച് ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുമെന്നും എംഡി വ്യക്തമാക്കി. ഇതിനായി കെറ്റിഡിഎഫ്സിക്ക് എന്‍.ഒ.സി നല്‍കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും. ബാക്കി തുക ആഭ്യന്തര വരുമാനത്തില്‍ നിന്നും കണ്ടെത്തുമെന്നും കെ.റ്റി.ഡി.എഫ്.സിയുമായി കണക്കുകളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

അതേസമയം, കെഎസ്ആര്‍ടിസിയിലെ അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.

 

Top