Biju Radhakrishnan has hostility againsy government;Chennithala

ramesh-chennithala

തിരുവനന്തപുരം: ബിജു രാധാകൃഷ്ണന് സര്‍ക്കാരിനോട് ശത്രുതയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അറുപതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബിജു. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ബിജുവിന് അറസ്റ്റ് ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയതില്‍ പിടികൂടിയതിലുള്ള ശത്രുതയാണ് ബിജുവിനെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് കോഴ നല്‍കിയെന്ന ആരോപണം ബാലിശമാണ്. കൊലക്കേസ് പ്രതിയുടെ ആരോപണം ഏറ്റുപിടിക്കുന്നത് പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ്. ആരോപണം സര്‍ക്കാരിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ല. സോളാര്‍ കേസില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Top