Biju Ramesh-bar bribe-chennithala and V.S Sivakumar

തിരുവനന്തപുരം: സോളാര്‍ കേസില്‍ കുരുങ്ങി സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നേരെ കോഴയാരോപണവുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് രംഗത്ത്. ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരിക്കെ രണ്ടു കോടി രൂപ നല്‍കിയെന്ന് ബിജു രമേശ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.

മന്ത്രി വി.എസ്.ശിവകുമാറിന് 25 ലക്ഷം രൂപയാണ് നല്‍കിയത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴായിരുന്നു ഇത്. അതേസമയം പണം നല്‍കിയതിന് രസീതോ രേഖകളോ വാങ്ങിയിരുന്നില്ലെന്നും ബിജു പറഞ്ഞു.

പണം കെപിസിസി പ്രസിഡന്റിന്റെ ഓഫീസില്‍ എത്തിക്കുകയായിരുന്നു. ഏതെങ്കിലും കാര്യസാദ്ധ്യത്തിനായല്ല പണം നല്‍കിയത്. പിന്നീട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലോ എന്നു കരുതിയാണ് പണം നല്‍കിയതെന്നും ബിജു പറഞ്ഞു.

അതേസമയം, ആരോപണം മന്ത്രി ശിവകുമാര്‍ നിഷേധിച്ചു. താനോ തന്റെ കൂടെയുള്ളവരോ പണം വാങ്ങിയിട്ടില്ലെന്ന് ശിവകുമാര്‍ പറഞ്ഞു.

Top