തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കുന്നത് മന്ത്രിസഭയിലെ മറ്റു മന്ത്രിമാരെ രക്ഷിക്കാനെന്ന് ബാറുടമ ബിജു രമേശ്.
ബാറുടമകള്‍ ആകെ 25 കോടി രൂപ പിരിച്ചു നല്‍കിയിരുന്നെന്നും ഇതില്‍ ഒരു കോടി മാത്രമാണ് മാണിക്ക് നല്‍കിയതെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. ബാക്കി തുക മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ക്കാണ് ലഭിച്ചതെന്നും ബിജു ആരോപിച്ചു.
ബാറുടമകളുടെ മൊഴിയില്‍ നിന്നും കൂടുതല്‍ തുക പിരിച്ചതായി കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ബാക്കി തുക എവിടെ പോയെന്ന് അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി സുകേശന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നുവെന്നും ബിജു പറഞ്ഞു. മറ്റു മന്ത്രിമാരും കുടുങ്ങുമെന്നതിനാലാണ് തുടരന്വേഷണം തടയാന്‍ ശ്രമിക്കുന്നതെന്നും ബിജു കൂട്ടിച്ചേര്‍ത്തു.