തിരുവനന്തപുരം: തനിക്കെതിരെ പുറത്തുവിട്ട ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും ഇതിന് പിന്നില്‍ സര്‍ക്കാരാണെന്നും ബിജു രമേശ് ആരോപിച്ചു. സിഡി മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് വിശദീകരണവുമായി ബിജു രംഗത്തുവന്നത്.
തങ്ങളെ ഉപദ്രവിക്കരുതെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ്.ശിവകുമാറും പലരെയും കൊണ്ടു പറയിപ്പിച്ചു. സിഡി പുറത്തുവിട്ടവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എഡിറ്റ് ചെയ്യാത്തത് പുറത്തുവിടണം.
ബാറുകള്‍ തുറക്കാന്‍ യുഡിഎഫ് മന്ത്രിമാര്‍ കോഴവാങ്ങിയെന്ന് തെളിയിച്ചാല്‍ പുട്ടിയ ബാറുകള്‍ തുറക്കുന്ന കാര്യം എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിഗണിക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ്. അത് മുന്‍പ് തന്നെ താന്‍ വ്യക്തമാക്കിയിരുന്നതാണെന്നും ബിജു രമേശ് പറഞ്ഞു.
ക്രൈംബ്രാഞ്ച് കേസില്‍പെടുത്തിയാല്‍ തന്നെ കൊല്ലണം. ഉപദ്രവിച്ച് വിട്ടാല്‍ ഒരുപാട് അഴിമതിക്കഥകള്‍ പുറത്തുവരും. ഇപ്പോള്‍ പുറത്തുവന്നത് അഴിമതിയുടെ ഒരംശം മാത്രമാണെന്നും ബിജു വ്യക്തമാക്കി.