biju ramesh , sp sukesan

തിരുവനന്തപുരം: എസ്.പി സുകേശനെതിരായ അന്വേഷണം ആഭ്യന്തരമന്ത്രിയുടെ ഓഫീസും വിജിലന്‍സും തമ്മിലുള്ള ഗൂഢാലോചനയാണന്ന് ബിജു രമേശ്.

കോഴ വാങ്ങിയ പുതിയ മന്ത്രിമാരുടെ പേരുകള്‍ പുറത്തുവിട്ടപ്പോഴാണ് തന്നെ ക്രിമിനല്‍ കേസില്‍ കുടുക്കാനുള്ള പുതിയ ശ്രമം. ചോദ്യം ചെയ്യലിനിടയില്‍ പുതിയ മന്ത്രിമാരുടെ പേരുകള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അത് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും നിങ്ങള്‍ പരാതിയായി നല്‍കുകയോ അല്ലങ്കില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയോ ചെയ്യുക എന്നാണ് സുകേശന്‍ പറഞ്ഞത്.

ഈ സംഭാഷണമാണ് ഗൂഢാലോചനയായി കണക്കാക്കുന്നതെന്ന് ബിജു രമേശ് പറഞ്ഞു. ശബ്ദരേഖയുടെ സി.ഡി.പുറത്ത് വിടാന്‍ ബിജു രമേശ് വിജിലന്‍സിനെ വെല്ലുവിളിക്കുകയും ചെയ്തു.

Top