Biju Ramesh will not submitting CD

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഭരണകക്ഷി നേതാക്കള്‍ക്കുമെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ തെളിവായ സി.ഡി, ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മിഷന് മുമ്പാകെ ഹാജരാക്കില്ല.

സി.ഡി തന്റെ കൈവശമില്ലെന്നും മറ്റൊരാളുടെ കൈയിലാണ് ഉള്ളതെന്നുമായിരിക്കും ബിജു കമ്മിഷനെ അറിയിക്കുക. കേസിലെ മറ്റൊരു പ്രതിയായ സരിത എസ്.നായരെ ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു ബിജു കഴിഞ്ഞ തവണ മൊഴി നല്‍കിയപ്പോള്‍ കമ്മിഷന് മുന്പാകെ അവകാശപ്പെട്ടത്. ഇതിന്റെ സി.ഡി കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു.

വ്യാഴാഴ്ചയാണ് കൈവശമുള്ള സി.ഡി ഹാജരാക്കാന്‍ കമ്മീഷന്‍ ബിജുവിനോടു നിര്‍ദേശിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, ഷിബു ബേബി ജോണ്‍, ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍ എം.എല്‍.എ, അനില്‍കുമാറിന്റെ പി.എ നസ്‌റുള്ള എന്നിവര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു ബിജുവിന്റെ ആരോപണം. ദൃശ്യങ്ങള്‍ സരിത തന്നെയാണു ശേഖരിച്ചതെന്നും ബിജു മൊഴി നല്‍കിയിരുന്നു.

ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയ തന്റെ ജീവനും ഭീഷണിയുണ്ടെന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും ബിജു കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു.
തുടര്‍ന്നാണ് സി.ഡി ഹാജരാക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, ബിജുവിന്റെ ആരോപണം തെറ്റാണെന്നും ഇല്ലാത്ത സി.ഡി എവിടെ നിന്നാണ് വരികയെന്നും സരിത എസ്.നായര്‍ ചോദിച്ചിരുന്നു.

Top