ബിജു രമേശിന് കുരുക്ക് മുറുകുന്നു; വ്യാജ സിഡി ഹാജരാക്കിയ പരാതിയില്‍ തുടര്‍നടപടി

കൊച്ചി: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. കൃത്രിമം കാട്ടിയ സിഡി ഹാജരാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശി ശ്രീജിത്ത്‌ ശ്രീധരൻ ആണ് കേസിലെ ഹർജിക്കാരൻ. രഹസ്യ മൊഴി നൽകിയപ്പോൾ ആയിരുന്നു എഡിറ്റഡ് സിഡി മജിസ്ട്രേറ്റിന് കൈമാറിയത്.

Top