biju remesh- highcourt

HIGH-COURT

കൊച്ചി: ബാറുടമ ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അനുമതി നല്‍കിയത്. തിരുവനന്തപുരത്തെ രാജധാനി കെട്ടിട സമുച്ചയത്തിന്റെ ഭാഗങ്ങള്‍ പൊളിക്കാനാണ് ഹൈകോടതി അനുമതി നല്‍കിയത്. എന്നാല്‍ പ്രധാന ഭാഗത്തിന് കേടുപാടുകള്‍ വരുത്താതെയായിരിക്കണം കെട്ടിടം പൊളിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. രാജധാനി കെട്ടിടം അളന്നുതിട്ടപ്പെടുത്തി ഇന്നുതന്നെ പൊളിക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓപറേഷന്‍ അനന്തയിലൂടെയാണ് ബിജു രമേശ് പുറമ്പോക്ക് കൈയേറി അനധികൃതമായി കെട്ടിടം നിര്‍മിച്ചതായി കണ്ടത്തെിയത്.

ഇത് പ്രതികാരനടപടിയാണെന്ന് ബിജു രമേശ് പ്രതികരിച്ചു. സര്‍ക്കാരിനെതിരെ താന്‍ പലതും വിളിച്ചു പറയുന്നതുകൊണ്ടാണിത്. കെട്ടിടം നില്‍ക്കുന്നത് പുറമ്പോക്കിലല്ല. ഇത് തെളിയിക്കാനുള്ള എല്ലാ രേഖകളും തന്റെ പക്കലുണ്ട്. ഡിവിഷന്‍ ബെഞ്ചിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ വിധി നേടിയെടുത്തതെന്നും ബിജുരമേശ് പറഞ്ഞു.

Top