തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സോളാര്‍ പ്രശ്‌നം ചൂടാക്കാന്‍ ചിലര്‍ക്ക് താല്‍പര്യമുണ്ടാകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിയ്ക്കണമെന്ന് പറയുന്നവര്‍ എന്തുകൊണ്ട് കക്ഷി ചേരുന്നില്ലെന്ന് ചോദിച്ച മുഖ്യമന്ത്രി കമ്മീഷനില്‍ കക്ഷി ചേര്‍ന്നവര്‍ ബിനാമികളാണെന്നും ആരോപിച്ചു.
കമ്മീഷന്‍ ബഹിഷ്‌കരിച്ചവര്‍ ഇപ്പോള്‍ ബിജു രാധാകൃഷ്ണനെ മറയാക്കി ഇറങ്ങുകയാണ്. എന്നാല്‍ തനിയ്‌ക്കെതിരെ വലിയ ഗൂഢാലോചനയൊന്നും നടക്കുന്നതായി തോന്നുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുകമറ സൃഷ്ടിച്ച് യുഡിഎഫിനേയോ തന്നെയോ കരിനിഴലില്‍ നിര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയമനവുമായി ബന്ധപ്പെട്ട് ഡിജിപിമാരായ ലോക്‌നാഥ് ബഹ്‌റയുടേയും ഋഷിരാജ് സിംഗിന്റേയും പ്രതിഷേധം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി.
എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.