ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വദ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 4.62 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വദ്രയുടെ പേരിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തു വകകളാണ് കണ്ടു കെട്ടിയിരിക്കുന്നത്.
കേസിൽ റോബർട്ട വദ്രയെയും അമ്മയേയും ജയ്പ്പൂരിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരു്ന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എൻഫേഴ്സ്മെൻറിൻറെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എൻഫോഴ്സ്മെൻറ് കേസെടുത്തത്.
ED attaches assets worth Rs.4.62 Crores of Sh. Robert Vadra’s Company M/s Sky Light Hospitality (P) Ltd (Now LLP) and others In Kolayat (Bikaner) Land Scam Case.
— ED (@dir_ed) February 15, 2019