പത്തനംതിട്ട: റാന്നി തിയ്യാടിക്കലില്‍ ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. അമിത വേഗതയില്‍ വന്ന ടിപ്പര്‍ ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്തുവെച്ച് മരിച്ചു.
മരിച്ച അമല്‍ സൈനികനാണ്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ നാട്ടില്‍ വന്നത്. മൂന്നംഗ സംഘം വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ക്വാറിയില്‍ നിന്ന് പാറ കൊണ്ടു പോകുന്ന ലോറിയാണിത്. മൃതദേഹങ്ങള്‍ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.