ലോക്ക്ഡൗണ്‍ പിന്നെം നീട്ടി; മധ്യപ്രദേശില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് ബൈക്കോടിച്ച് വരന്‍

ലഖ്‌നൗ: രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ വിവാഹവും നീണ്ടു പോയി. ഇനിയും കാത്തിരിക്കാന്‍ വയ്യാത്തതിനാല്‍ ഉത്തര്‍പ്രദേശിലെ വധുവിന്റെ വീട്ടിലേക്ക് ബൈക്കോടിച്ച് പോയി വിവാഹം ചെയ്ത് ഉത്തര്‍പ്രദേശുകാരന്‍ വരന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ലോക്ക്ഡൗണ്‍ മൂന്നാമതും നീട്ടിയതോടെ വധുവിന്റെ വീട്ടിലേക്ക് വരന്‍ ബൈക്കോടിച്ച് പോകുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ അശോക് നഗറിലാണ് വരന്റെ സ്ഥലം. വധുവാകട്ടെ മധ്യപ്രദേശിലെ ഡെറോണ ഗ്രാമത്തിലും. പിതാവിനേയും രണ്ട് സഹോദരങ്ങളേയും ഒപ്പം കൂട്ടിയായിരുന്നു യുവാവിന്റെ യാത്രയെന്ന് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടുത്തൊന്നും അവസാനിക്കില്ലെന്ന് മനസ്സിലായത് കൊണ്ടാണ് റിസ്‌ക് എടുത്ത് കല്യാണം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്.

Top