വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ ബൈക്ക് യാത്രക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.

മൂവാറ്റുപുഴ കാഞ്ഞിരമറ്റം സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്.

റോഡില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ തട്ടി രാജേന്ദ്രന്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞു. നിലത്തുവീണ രാജേന്ദ്രന് വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Top