ഹോണ്ടയുടെ ബൈക്കായ യൂണിക്കോണ്‍ 160-യുടെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് അവതരിപ്പിച്ചു. ബൈക്കിന് ഡല്‍ഹിയിലെ എക്സ്ഷോറൂം വില 93,593 രൂപയാണ്.
വെറും ബിഎസ്-6 എന്‍ജിന്‍ മാത്രമല്ല മുന്‍ മോഡലിനെക്കാള്‍ 10 സിസി കരുത്തും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിസൈന്‍ കൂടുതല്‍ മികച്ചതാക്കുകയും യാത്രാസുഖം ഉയര്‍ത്തുകയും എന്‍ജിന്‍ കില്‍ സ്വിച്ച് സംവിധാനം നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഹോണ്ട ഇക്കോ ടെക്നോളജിയും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവുമുള്ള ബിഎസ്-6 നിലവാരത്തിലുള്ള 162.7 സിസി എന്‍ജിനാണ് യൂണിക്കോണ്‍ 160-ക്ക് കരുത്തേകുന്നത്.
ഇത് 12.73 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കുമാണ് ഉല്‍പാദിപ്പിക്കുന്നത്. പേള്‍ ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ ബൈക്ക് പുറത്തിറങ്ങുക.