ചൈനയുടേത് 2012 ലെ ഉഭയകക്ഷി കരാര്‍ ലംഘനം; വിദേശകാര്യ മന്ത്രാലയം

india-china

ന്യൂഡല്‍ഹി: ചൈന നടത്തുന്ന റോഡ് നിര്‍മ്മാണം നിയമവിരുദ്ധമാണെന്നും 2012ല്‍ ഇരുരാജ്യങ്ങളുമായുണ്ടാക്കിയ ഉഭയകക്ഷി കരാര്‍ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

ഇന്ത്യയുടെ ഡോങ്‌ലാങ് പ്രദേശത്ത് അതിക്രമിച്ചു കടന്ന് റോഡ് നിര്‍മ്മാണം ആരംഭിച്ച ചൈനീസ് സൈന്യം ഈ നീക്കം അവസാനിപ്പിച്ചില്ല എങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കി.

സിക്കിമിലെ അതിര്‍ത്തി മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ നാഥുലാ ചുരം വഴിയുള്ള മാനസസരോവര്‍ തീര്‍ഥയാത്ര ഉപേക്ഷിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചു. പകരം ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം വഴി തീര്‍ഥാടകര്‍ക്ക് യാത്രനടത്താമെന്ന് അറിയിക്കുകയും ചെയ്തു.

നിയന്ത്രണരേഖയ്ക്കു സമീപമുള്ള ചൈനയുടെ റോഡ് നിര്‍മ്മാണം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Top