bilawel says about passport ban in usa

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രവേശനം വിലക്കിയിട്ടുള്ള ഏഴു മുസ്ലിം രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനെയും ഉള്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ട്രംപിന്റെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് ബിലാവല്‍ ഭൂട്ടോ മുന്നറിയിപ്പ് നല്‍കി.

പ്രവേശനം വിലക്കിയിട്ടുള്ള മുസ്ലിം ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളുടെ അടുത്തഘട്ടത്തില്‍ പാക്കിസ്ഥാന്‍കാരെയും ഉള്‍പ്പെടുത്തിയെക്കുമെന്നാണ് സൂചന.

Top