രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ബിലാത്തിക്കഥ’ വീണ്ടും വൈകുമെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം വീണ്ടും മാറ്റിവെച്ചതാണ് വൈകുന്നതിന് കാരണം. മാര്‍ച്ച് ഒന്നിന് ലണ്ടനില്‍ തുടങ്ങാനിരുന്ന സിനിമയുടെ ചിത്രീകരണം ജൂണില്‍ തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നായകനാകുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ സുപ്രധാനമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. നേരത്തെ മമ്മൂട്ടിക്കായി നീക്കിവെച്ചിരുന്ന വേഷമാണിത്. ബിലാത്തിക്കഥയില്‍ അനുസിത്താരയാണ് നായികയായി എത്തുന്നത്. ജ്യുവല്‍മേരി, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.