ഒസ്യത്ത് തര്‍ക്കം; ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി

കൊച്ചി: ഒസ്യത്ത് വിവാദത്തില്‍ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്‍ രംഗത്ത്. വില്‍പ്പത്രം അച്ഛന്‍ സ്വന്തം ഇഷ്ടപ്രകാരം തയാറാക്കിയതാണ്. സഹോദരി ഉഷാ മോഹന്‍ദാസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും മരിച്ചിട്ടും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണന്‍ പറഞ്ഞു.

ഒസ്യത്തിനെ ചൊല്ലിയുള്ള പരാതിയുമായി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും സിപിഐഎം നേതൃത്വത്തെയും സമീപിച്ചതോടെയാണ് വില്‍പ്പത്രം വിവാദത്തിലാകുന്നത്.

വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. രണ്ട് പെണ്‍മക്കള്‍ക്ക് കൂടുതല്‍ സ്വത്ത് കിട്ടുന്ന തരത്തില്‍ ആയിരുന്നു ആദ്യം വില്‍പത്രം തയ്യാറാക്കിയിരുന്നത്. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായപ്പോള്‍ പിള്ളയെ പരിചരിച്ചിരുന്നത് ഗണേഷ് കുമാര്‍ ആയിരുന്നു. അപ്പോള്‍ വീണ്ടും മറ്റൊരു വില്‍പത്രം കൂടി തയ്യാറാക്കി എന്നാണ് ആരോപണം.

 

Top