കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുകയും അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിനു നടന്മാര്‍ക്ക് എതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെ പരാതി.
നടന്മാരായ ദിലീപ്, സലിംകുമാര്‍, അജു വര്‍ഗീസ്, നിര്‍മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ബിന്ദു കൃഷ്ണ ഡിജിപിക്കു പരാതി നല്‍കി.
പള്‍സര്‍ സുനി ജയിലില്‍ വച്ചു എഴുതിയ കത്ത് സംബന്ധിച്ച മാധ്യമ ചര്‍ച്ചകളിലൂടെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും നടിയെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്നാണു ബിന്ദുവിന്റെ പരാതി.