കൊല്ലം: താന്‍ കരഞ്ഞത് പ്രവര്‍ത്തകരുടെ സ്‌നേഹം കണ്ടാണെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. കരച്ചില്‍ നാടകമാണെന്ന് മനുഷ്യത്വമുള്ളവരാരും പറയില്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. വിഷ്ണുനാഥുമായി പ്രശ്‌നങ്ങളില്ലെന്നും കുണ്ടറയില്‍ വിഷ്ണുവിന്റെ വിജയം ഉറപ്പാണെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.
കൊല്ലത്ത് ബിന്ദു കൃഷ്ണ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദു പൊട്ടിക്കരഞ്ഞത്. കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരും യോഗത്തില്‍ പറഞ്ഞിരുന്നു. ബിന്ദുവിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും ഇന്നലെ രാജി വച്ചിരുന്നു.