കൊച്ചി: വിന്‍സെന്റ് എംഎല്‍എക്കെതിരായ കേസില്‍ മഹിളാ കോണ്‍ഗ്രസ് ഇരയോടൊപ്പമെന്ന് ബിന്ദു കൃഷ്ണ.
കെപിസിസി യോഗത്തിലും നിലപാട് മാറ്റിയിട്ടില്ല. ഭൂരിപക്ഷ അംഗങ്ങളെടുത്ത രാഷ്ട്രീയ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നുവെന്നും അവര്‍ അറിയിച്ചു.
വിന്‍സെന്റിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടൊന്നും ഇരയോടൊപ്പമെന്ന പരസ്യ നിലപാട് മാറ്റിയിട്ടില്ലന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
വനിതാ നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.