ബിനീഷ് പരപ്പന ആഗ്രഹാര ജയിലിൽ

ബംഗ്ളൂരു:  മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ  ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയിൽ ആശുപത്രിയിൽ നിന്നും സെല്ലിലേക്ക് മാറ്റിയത്.

എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ബിനീഷിന്‍റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതിയില്‍ വാദിച്ച അഭിഭാഷകൻ കോടതി നടപടികൾക്ക്  ഇൻ ക്യാമറ പ്രൊസീഡിംഗ്സ്  വേണമെന്നും ആവശ്യപ്പെട്ടു. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലില്‍ തന്നെയായിരുന്നു പാർപ്പിച്ചിരുന്നത്.

Top