ഒരു വര്‍ഷത്തിന് ശേഷം മകനെ കണ്ടതില്‍ ആശ്വാസം, ഇനി തീരുമാനിക്കേണ്ടത് പാര്‍ട്ടിയെന്ന്‌ കോടിയേരി

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയില്‍ മോചിതനായി മരുതംകുഴിയിലെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം മകനെ കണ്ടതില്‍ ആശ്വാസമുണ്ടെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേസ് കോടതിയില്‍ ഉള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ട്. പാര്‍ട്ടി സെക്രട്ടറിയായി തിരിച്ചുവരുന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്തെത്തിയ ബിനീഷിനെ സ്വീകരിക്കാന്‍ ബൊക്കെയും മാലയുമായി നിരവധിപ്പേര്‍ കാത്തുനിന്നിരുന്നു. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതാണ് താന്‍ ജയിലിലാകാന്‍ കാരണമെന്ന് ബിനീഷ് ആവര്‍ത്തിച്ചു.

‘വീട്ടിലേക്ക് വരുന്നത് ഒരു വര്‍ഷത്തിന് ശേഷമാണ്. ആദ്യം ബന്ധുക്കളെ കാണണം, പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. ഒരുപാട് കാര്യം പറയാനുണ്ട്. വിശദമായി പിന്നീട് കാണാം’ ബിനീഷ് പറഞ്ഞു. കേരളത്തില്‍ നടന്ന ഒരു കേസില്‍ ചിലരെ കുരുക്കാന്‍ വേണ്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതെന്ന ആരോപണത്തില്‍ ബിനീഷ് ഉറച്ചുനിന്നു.

Top