തിരുവനന്തപുരം: തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിയെ ന്യായീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി രംഗത്ത്. വസ്തുതയ്ക്കു നിരക്കാത്ത വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തുകയാണെന്നും ബിനീഷ് ആരോപിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏത് നിയമനടപടിക്കും വിധേയമാകാന്‍ തയ്യാറാണെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, മാനസികമായി തളര്‍ത്തുകയാണ് ലക്ഷ്യമെന്നും, പൊതുജനങ്ങള്‍ അതു മനസിലാക്കിയിട്ടും ഉണ്ടെന്നാണ് വിശ്വാസമെന്നും ബിനീഷ് പറഞ്ഞു. ബിനോയിക്കെതിരെ കേസില്ലെന്ന ദുബായ് കോടതിയുടെ രേഖയും ദുബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും സഹിതം ബിനീഷ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.