തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തുന്ന എന്‍ഫോഴ്സ്മെന്റ് സംഘത്തിനെതിരെ ബന്ധു പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ അടക്കം വീടിനുള്ളില്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് പൂജപ്പുര സിഐക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
അതേസമയം, ബിനീഷിന്റെ ഭാര്യ റിനീറ്റയെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ബന്ധുക്കളെ ഇഡി അകത്തേക്ക് പ്രവേശിപ്പിച്ചില്ല. കര്‍ണാടക പൊലീസും സിആര്‍പിഎഫുമാണ് ഇവരെ തടഞ്ഞത്.
റിനീറ്റയും കുഞ്ഞും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും അവര്‍ക്ക് എന്ത് സംഭവിച്ചെന്ന് അറിയണമെന്നും ബിനീഷിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ റിനീറ്റയ്ക്ക് ആരെയും കാണാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതായി പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇത് റിനീറ്റയെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇ.ഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. കഴിഞ്ഞ 23 മണിക്കൂറായി അന്വേഷണസംഘം ബിനീഷിന്റെ വീട്ടില്‍ നടത്തുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.