വാർത്തക്ക് പിന്നിൽ ദുരുദ്ദേശം, തുറന്നടിച്ച് ബിനോയ് കോടിയേരി രംഗത്ത്

Binoy Kodiyeri

തിരുവനന്തപുരം : തന്റെ പേരിൽ ദുബായിൽ കേസുണ്ടെന്നും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള വാർത്ത നിഷേധിച്ച് ബിനോയ് കോടിയേരി രംഗത്ത്.

ദുബായിൽ നടത്തിയ ബിസിനസ്സുമായി ബന്ധപ്പെട്ട് പാർട്ണറുമായി ഒരു ചെക്ക് കേസ് ഉണ്ടായിരുന്നതായും അത് കോടതി വഴി പരിഹരിക്കപ്പെട്ടതാണെന്നും ബിനോയ് പത്രക്കുറുപ്പിൽ വ്യക്തമാക്കി.

ഇപ്പോൾ ആരോപിക്കപ്പെടുന്ന യാതൊരു സംഭവവും തന്റെ പേരിൽ ഇല്ല. വസ്തുതാ വിരുദ്ധമായ ഇത്തരം വാർത്തകൾ ദുരുദ്ദേശപരമാണെന്നും ബിനോയ് ആരോപിച്ചു.

ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
Binoy Kodiyeri

ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മകന്‍ തന്നെ മറുപടി നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. നിലവില്‍ ബിനോയിക്കെതിരെ പരാതിയില്ല. ഇക്കാര്യത്തില്‍ ഏതന്വേഷണത്തിനും വിധേയനാകാന്‍ തയാറാണ്. പാര്‍ട്ടി പ്രശ്‌നം അല്ലാത്തതിനാല്‍ വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

Top