ബിനോയ് കോടിയേരിയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ മുംബൈയിൽ വിചാരണ തുടങ്ങി

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം തുടങ്ങി. പ്രോസിക്ക്യൂഷന്‍ ഹാജരാക്കിയ വിവാഹ രേഖ വ്യാജമാണെന്ന് കണ്ടെത്തി. കുട്ടി ജനിച്ചതിന് ശേഷമുള്ള തിയതിയിലാണ് വിവാഹം നടന്നിരിക്കുന്നതെന്നാണ് രേഖ. യുവതിയുടെ അഭിഭാഷകന്‍ നല്‍കിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.

കേസുമായി കോടിയേരി ബാലകൃഷ്ണന് ബന്ധമില്ലാത്തതിനാലാണ് തന്‍റെ അച്ഛൻ മുൻ ആഭ്യന്തര മന്ത്രിയാണെന്ന് ബിനോയ് കോടതിയെ അറിയിക്കാതിരുന്നതെന്ന് ബിനോയിയുടെ അഭിഭാഷകൻ പറഞ്ഞു.

Top