ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം; കേസ് ഇന്ന് ഹൈക്കോടതിയില്‍

മുംബൈ: പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്നു ബിഹാര്‍ സ്വദേശിനി നല്‍കിയ അപേക്ഷ ബോംബെ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഡിഎന്‍എ ഫലം വൈകിയപ്പോഴാണു യുവതി ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി ബിനോയ് വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണു ഡാന്‍സ് ബാര്‍ നര്‍ത്തകി 2019ല്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നായിരുന്നു ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്ന് അപേക്ഷ നല്‍കിയത്.

Top