മാലിന്യങ്ങളുപയോഗിച്ച് ഒമാനില്‍ ബയോഗ്യാസ് പ്ലാന്റ് ; സാധ്യത ചൂണ്ടിക്കാട്ടി വിദഗ്ധര്‍

മസ്‌കറ്റ്: മാലിന്യങ്ങളും പാഴ്‌വസ്തുക്കളും ഉപയോഗിച്ച് ഒമാനില്‍ പത്തു ബയോഗ്യാസ് പ്ലാന്റുകളെങ്കിലും നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍.

ഇത്തരം പ്ലാന്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പ്രാദേശിക ആവശ്യങ്ങള്‍ക്കും വ്യവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും.

അതോടൊപ്പം, ഇതില്‍ നിന്ന് ബയോ ഡീസല്‍ ഉല്‍പാദിപ്പിക്കാനും, മാലിന്യം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സംസ്‌കരണ പദ്ധതി വഴി 2030 ഓടെ രാജ്യത്തെ 60 ശതമാനം വരെ മാലിന്യം ഊര്‍ജ ഉല്‍പാദനത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും 2040ല്‍ ഇത് 80 ശതമാനമായി ഉയര്‍ത്താന്‍ കഴിയുമെന്നും വിലയിരുത്തുന്നു.

വീടുകളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം,അറവുശാല മാലിന്യം, ഹോട്ടല്‍ മാലിന്യം, മറ്റ് വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം തുടങ്ങിയവ അടക്കം ദിവസവും ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഉപയോഗശൂന്യമായി നിക്ഷേപിക്കപ്പെടുന്നത്.

ssiness

Top