തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ഇന്നു മുതൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നിർബന്ധമാകുന്നു. കളക്ടറേറ്റുകൾ, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏർപ്പെടുത്തുന്നത്.
അതോടൊപ്പം ഹാജർ സ്പാർക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും. കൃത്യമായി ഓഫീസിൽ എത്തുകയും പോകുകയും ചെയ്യുന്നവർക്കും അധികസേവനം ചെയ്യുന്നവർക്കും കൂടുതൽ ആനുകൂല്യം ലഭിക്കാൻ സംവിധാനമൊരുങ്ങും.
വൈകി എത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി സ്പാർക്കിൽ രേഖപ്പെടുത്തും. ഇതിനുസരിച്ച് ശമ്പളത്തിൽ കുറവുവരികയും ചെയ്യും. മാർച്ച് 31 ന് മുമ്പായി സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കാനാണ് സർക്കാർ തീരുമാനം