സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

കൊച്ചി: കോവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ (85)യാണ് മരിച്ചത്. ജൂലൈ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏലിയാമ്മ രാത്രി 8 മണിക്കാണ് മരിച്ചത്.

സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ചികിത്സയിലായിരുന്ന തലച്ചിറ സ്വദേശിനി അസ്മാ ബീവി (72)യും വ്യാഴാഴ്ച മരിച്ചിരുന്നു മരിച്ചത്. കഴിഞ്ഞ 21നു ശാരീരിക അസ്വസ്ഥ്യങ്ങളോടെ ജില്ലാ ആശുപത്രിയിലെത്തിച്ച അസ്മാ ബീവിയെ കടുത്തശ്വാസ തടസത്തെ തുടര്‍ന്നു കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

Top