ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തില്‍ കുരുങ്ങിയ സംവിധായകന് സാജിദ് ഖാനെതിരെ ബോളിവുഡ് നടി ബിപാഷ ബസുവും രംഗത്ത്.
ഹംഷകല്‍സ് സിനിമയുടെ സെറ്റില്‍ സ്ത്രീകള്‍ക്കു അപമാനകരമായ അന്തരീക്ഷമാണ് സാജിദ് ഖാന് സൃഷ്ടിച്ചതെന്നാണ് ബിപാഷ ആരോപിക്കുന്നത്. 2014 ല്‍ ഹംഷകല്സിന്റെ പ്രമോഷന് പരിപാടിയില്‍ നിന്നും പിന്മാറിയതു സാജിദ് ഖാന്റെ മോശം പെരുമാറ്റം കാരണമാണെന്നും ബിപാഷ വെളിപ്പെടുത്തി.
അധികാരവും സ്വാധീനശക്തിയുമുള്ള ആളുകളെ കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ തുറന്നു പറയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ബിപാഷ പറഞ്ഞു.