ആദ്യം നാഗാലാന്റിൽ; ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് രണ്ടാം തവണ

ന്യൂഡൽഹി: സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽപെടുന്നത് രണ്ടാം തവണ. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപുരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ അദ്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. പറന്നുയർന്ന ഉടനെ ഹെലികോപ്ടർ തകർന്നു വീഴുകയായിരുന്നു. അന്ന് ലഫ്റ്റനന്റ് ജനറലായിരുന്നു അദ്ദേഹം.

മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സ‍ഞ്ചരിച്ച എംഐ 17V5 ഹെലികോപ്റ്ററാണ് ഇന്ന് അപകടത്തിൽപെട്ടത്. റാവത്തിന്റെ ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

Top