ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ വിമര്‍ശിച്ച ചൈനക്കെതിരേ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്.
രാജ്യത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുന്ന പ്രദേശങ്ങളിലൊക്കെ പ്രതിരോധമന്ത്രി യാത്ര ചെയ്യും. സൈനികരുടെ പ്രശ്നങ്ങളും വിഷമതകളും നേരിട്ട് മനസിലാക്കാനാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ സമാധാനത്തിന് വിഘ്നമാകും ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ അരുണാചലില്‍ സന്ദര്‍ശനം എന്നായിരുന്നു ചൈനയുടെ വിമര്‍ശനം.