ന്യൂഡല്‍ഹി: ദോക് ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കാനൊരുങ്ങുന്നു.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
അതിനോടൊപ്പം മുതിര്‍ന്ന സൈനികരുമായും റാവത്ത് കൂടിക്കാഴ്ച നടത്തും.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് റാവത്ത് ലഡാക്കിലേക്ക് പുറപ്പെടുക.
കഴിഞ്ഞ ദിവസം ലഡാക്കിലെ പാന്‍ഗോംഗ് അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.
ഇതേതുടര്‍ന്നു ഇരുവിഭാഗം സൈനികരും കല്ലേറ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നത്.