ചെന്നൈ: കൂനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. നാളെ വൈകുന്നേരത്തോടെ മൃതദേഹം വെല്ലിങ്ഡണിലെ ആശുപത്രിയില്‍നിന്ന് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും.
ഔദ്യോഗിക വസതിയില്‍ വെള്ളിയാഴ്ച 11 മുതല്‍ രണ്ടു മണിവരെ പൊതുദര്‍ശനത്തിന് വെക്കും. കാമരാജ് മാര്‍ഗില്‍ നിന്നും വിലാപയാത്രായായി മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റിലെത്തിക്കും. ഡല്‍ഹി ബ്രാര്‍ സ്ക്വയറിലാണ് സംസ്കാരം നടക്കുക.
ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് അസംബ്ലി നാളെ അനുശോചനം രേഖപ്പെടുത്തി പിരിയും.