ടാഗോര്‍ നോബല്‍ സമ്മാനം തിരികെ നല്‍കി; പുതിയ കണ്ടെത്തലുമായി ത്രിപുര മുഖ്യമന്ത്രി

biplab

അഗര്‍ത്തല: വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറയുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും രംഗത്ത്. തനിക്ക് ലഭിച്ച നോബല്‍ സമ്മാനം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്രനാഥ് ടാഗോര്‍ തിരിച്ചു നല്‍കിയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ടാഗോറിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് അനുമതി(സര്‍ ബഹുമതി) 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര മുഖ്യമന്ത്രി നോബല്‍ സമ്മാനമാക്കിയത്. ബിജെപി മുഖ്യമന്ത്രിയുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Top