ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങലിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. പ്രധാനമന്ത്രിയുടെ ശാസന കിട്ടിയിട്ടും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ ഒരുക്കമല്ല എന്നാണ് അദ്ദേഹം പുതിയ പരാമര്‍ശത്തിലൂടെ തെളിയിച്ചിരിക്കുന്നത്. തന്റെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നവരുടെ നഖം പിഴുതെടുക്കുമെന്ന ഭീഷണിയുമായാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
പച്ചക്കറി കച്ചവടക്കാരനെ ഉദാഹരണമാക്കിയായിരുന്നു ബിപ്ലബ് പ്രസംഗിച്ചത്. പച്ചക്കറി വാങ്ങാന്‍ എത്തുന്നവര്‍ നഖം ഉപയോഗിച്ച് അതില്‍ കോറി വരച്ചാല്‍ എന്താകും സ്ഥിതി. ഇതുപോലെ തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്നോട്ട് പോകാനാവില്ല, അത്തരക്കാരുടെ നഖം പിഴുതെടുക്കും, ബിപ്ലബ് പറഞ്ഞു.