റബര്‍ ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ ത്രിപുര കേരളത്തെ കണ്ടുപഠിക്കണം: ബിപ്ലബ് കുമാര്‍

അഗര്‍ത്തല: റബര്‍ ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ ത്രിപുര കേരളത്തെ കണ്ടുപഠിക്കണമെന്ന ആഹ്വാനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. ഇന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം റബര്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ത്രിപുര. കേരളത്തിന്റെ ഉത്പാദന രീതി ത്രിപുര കണ്ടു പഠിക്കേണ്ടതാണെന്ന് ബിപ്ലബ് പറഞ്ഞു.

‘കേരളത്തിലെ ഉത്പാദനരീതി നമ്മുടെ സംസ്ഥാനവും പിന്തുടരണം. മഴക്കാലത്തും മറ്റു കാലാവസ്ഥകളിലും നഷ്ടങ്ങളൊന്നും കൂടാതെ റബര്‍ പാലെടുക്കാനും അനുബന്ധ ഉത്പന്നങ്ങള്‍ ശേഖരിക്കാനും സാധിക്കണം.’ ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.ത്രിപുര വികസന കോര്‍പറേഷന്‍ സംഘടിപ്പിച്ച സെമിനാറിലാണ് ബിപ്ലബിന്റെ പരാമര്‍ശം.

റബര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കേരളം ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ മാതൃകയാക്കാനാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. 85,000 ഹെക്ടറിലുള്ള റബര്‍ കൃഷിയിലൂടെ പ്രതിവര്‍ഷം 65,330 ടണ്‍ റബറാണ് ത്രിപുര ഉത്പാദിപ്പിക്കുന്നത്.

Top