സിപിഎം ഭരണത്തിന് അന്ത്യംകുറിച്ച് ത്രിപുരയില്‍ ഇനി ബിപ്ലബ് യുഗം

biplab

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍. സംസ്ഥാനത്തിന്റെ 11ാമത് മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തഥാഗത് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജിഷ്ണു ദേബ്ബര്‍മയാണ് ഉപമുഖ്യമന്ത്രി.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, അധികാരം ഒഴിഞ്ഞ മണിക് സര്‍ക്കാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

തുടര്‍ച്ചയായ 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപി ത്രിപുരയില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറിയിരിക്കുന്നത്. ത്രിപുരയുടെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബിപ്ലബ്.

Top