ബിപ്ലവ് ദേബിനെതിരായി പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് നീതി ദേവ്

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്ന സംഭവം വാസ്തവ വിരുദ്ധമെന്ന് ഭാര്യ നീതി ദേബ്. താന്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അസംബന്ധവും അപവാദ പ്രചാരണവുമാണ്, വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വൃത്തികെട്ടതും നിന്ദ്യവും രോഗം ബാധിച്ചതുമായ മനസ്സുകള്‍ പടച്ച് വിടുന്ന അപവാദങ്ങളാണിതെന്നും നിതീ ദേബ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജനസ്വാധീനമുള്ളവര്‍ക്കെതിരെ രാഷ്ട്രീയ നേട്ടത്തിനായി പണം നല്‍കിയാണ് ഇത്തരം അപവാദ പ്രചാരണം നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്കിലൂടെ ബിപ്ലബ് ദേബിനെതിരെ അപവാദ പ്രചാരണം നടത്തിയതിന് അനുപം പോള്‍ എന്നയാള്‍ക്കെതിരെ ത്രിപുര പൊലീസ് കേസെടുത്തിട്ടുണ്ട്.

ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതായുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

Top