കമ്യൂണിസ്റ്റുകളുടെ ലക്ഷ്യം ഇന്ത്യന്‍ സംസ്‌കാരത്തെ തുടച്ചുനീക്കലാണെന്ന വാദവുമായ് ബിപ്ലബ് ദേബ്

ഗുവഹാട്ടി:കമ്യൂണിസ്റ്റുകളുടെ ലക്ഷ്യം ഇന്ത്യന്‍ സംസ്‌കാരത്തെ തുടച്ച് നീക്കുക എന്നതാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മുഗളന്മാരെ പോലെ ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുക എന്നതാണ് കമ്യൂണിസ്റ്റുകളുടെ ലക്ഷ്യം എന്നാണ് ബിപ്ലബ് ദേബിന്റെ വാദം. ത്രിപുരയില്‍ നിന്ന് ഇടതു ഭരണത്തെ നീക്കാനായതു കൊണ്ട് അവരുടെ പദ്ധതി നടപ്പിലായില്ലെന്നും ബിപ്ലബ് പറയുന്നു.

ജനങ്ങളുടെ കഴുത്ത് ഞെരിച്ച് അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് കമ്യൂണിസ്റ്റുകളുടെ അജണ്ടയെന്നാണ് ബിപ്ലബ് കുമാര്‍ പറയുന്നത്. കമ്യൂണിസ്റ്റുകളുടെ വിജയം കാണാത്ത ലക്ഷ്യമായിരുന്നു ലോകം മുഴുവന്‍ ചുവപ്പിക്കുക എന്നത് അത് നടപ്പായില്ലെന്നും ബിപ്ലവ് വിമര്‍ശനം ഉയര്‍ത്തുന്നു

അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ബിപ്ലബ് ഇക്കാര്യം പറഞ്ഞത്. ത്രിപുര കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കുകയും പൗരാണിക ഭാരത സംസ്‌കാരത്തെ പിന്തുടരാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നും ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.

Top