കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. പിണറായി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ലെന്നും, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും, വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് പിണറായി സന്ദര്‍ശിക്കാത്തത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ത്രിപുര സര്‍ക്കാര്‍ ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് ബിപ്ലവ് കുമാര്‍ അറിയിച്ചിരിക്കുന്നത്. മണിക് സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാര്‍ പോകുന്നതെന്നും കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ എത്തുമെന്നും ബിപ്ലവ് കുമാര്‍ വ്യക്തമാക്കി.