bird flu alappuzha

കുട്ടനാട്: ആലപ്പുഴയില്‍ നാലായിരത്തോളം താറാവുകള്‍ക്ക് എച്ച്5എന്‍8 രോഗ ബാധയുള്ളതായി മൃഗസംരക്ഷണവകുപ്പിന്റെ പ്രാഥമിക കണക്ക്.

രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍നിന്നാണു വ്യാപകമായി പക്ഷിപ്പനി പടര്‍ന്നിട്ടില്ല എന്നാണ് നിഗമനം.

വിവിധ സ്ഥലങ്ങളില്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും രോഗബാധയുള്ളവയെ കൊല്ലാന്‍ കര്‍ഷകര്‍ സമ്മതിക്കുന്നില്ല.കഴിഞ്ഞ ഒരു സ്ഥലത്തുമാത്രമാണു രോഗബാധയുള്ള താറാവുകളെ കൊല്ലാന്‍ കര്‍ഷകര്‍ സമ്മതിച്ചത്. ശേഷിക്കുന്ന സ്ഥലങ്ങളില്‍ രോഗബാധയുള്ളവയെ ഇന്നു കൊല്ലാനാണ് ശ്രമം.

ഇന്നലെ കുട്ടനാട്ടിലെ ചെറുതനയില്‍ മാത്രമാണു ദ്രുതകര്‍മ സേനയ്ക്കു നടപടികള്‍ പൂര്‍ത്തിയാക്കാനായത്. ഇവിടെ ഇരുനൂറോളം താറാവുകളെ കൊന്ന് കത്തിച്ചു. ബാക്കിയുള്ള പ്രദേശങ്ങളില്‍ പാടങ്ങളില്‍ ചത്തുകിടന്നവയെ മാത്രമാണ് കത്തിച്ചത്.

പക്ഷിപ്പനി കണ്ടെത്തിയ കണ്ടെത്തിയ താറാവുകള്‍ക്കൊപ്പമുള്ള മുഴുവന്‍ എണ്ണത്തെയും നശിപ്പിക്കണമെന്ന നിലപാടാണ് ചില കര്‍ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ദ്രുതകര്‍മ സേനയും താറാവ് കര്‍ഷകരും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെതുടര്‍ന്ന് തകഴിയില്‍ പഞ്ചായത്ത് അധികൃതര്‍ യോഗം വിളിച്ചു.

ഇപ്പോഴുണ്ടായിട്ടുള്ള പക്ഷിപ്പനി മനുഷ്യരിലേക്കു പകരില്ലെങ്കിലും കര്‍ഷകര്‍ക്കു പ്രതിരോധമരുന്നു നല്‍കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്.

Top