Bird flu haripaad

കുട്ടനാട്: ആലപ്പുഴയില്‍ ഒരിടത്തുകൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ഹരിപ്പാട് പള്ളിപ്പാടാണ് പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഇതേതുടര്‍ന്ന് ഇവിടെയും താറാവുകളെ കൊന്നുതുടങ്ങി.

കുട്ടനാട്ടിലെ നാലിടത്തായിരുന്നു താറാവുകളില്‍ പക്ഷിപ്പനി ആദ്യം കണ്ടെത്തിയത്. എന്നാല്‍ മറ്റ് നിരവധി പ്രദേശങ്ങളില്‍ താറാവുകള്‍ രോഗലക്ഷണം കാട്ടുകയും ചത്തുവീഴുകയും ചെയ്യുന്നുണ്ട്. ഇവയുടെയെല്ലാം സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് പള്ളിപ്പാടും എച്ച് 5 എന്‍ 8 സ്ഥിരീകരിക്കാനായത്.

താറാവൊന്നിന് 200 രൂപ വീതം നഷ്ടപരിഹാരത്തുക കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി കെ.രാജു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുന്നൂറു രൂപവീതം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. നിലവില്‍ പ്രഖ്യാപിച്ച തുക സംബന്ധിച്ച ഉത്തരവ് ഉടനിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top