ആലപ്പുഴ: പക്ഷിപ്പനിബാധയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ മാത്രം ഇതുവരെ 48,000 താറാവുകളെ കൊന്നുവെന്ന് വനം–മൃഗസംരക്ഷണ മന്ത്രി കെ.രാജു.
താറാവുകളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നു മന്ത്രി അറിയിച്ചു. സ്വന്തമായി താറാവുകളെ കൊന്നവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനാല്‍ ലക്ഷക്കണക്കിന് താറാവുകളെ ഇനിയും കൊല്ലേണ്ടിവരം. ഒരു താറാവിന് പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ കൂട്ടത്തിലെ മുഴുവന്‍ താറാവുകളെയും കൊല്ലാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
നഷ്ടപരിഹാരം നല്‍കാന്‍ കൂടുതല്‍ തുക കേന്ദ്രത്തോട് ആവശ്യപ്പെടും. നഷ്ടപരിഹാരതുക ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.