കോട്ടയം: കോട്ടയം ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതല്‍ കൊന്നുതുടങ്ങും. ജില്ലയുടെ പടിഞ്ഞാറന്‍ പഞ്ചായത്തുകളായ അയ്മനം, ആര്‍പ്പൂക്കര, എന്നിവിടങ്ങളിലാണ് താറാവുകളെ കൊല്ലുന്നത്.
എണ്‍പതിനായിരത്തേളം താറാവുകള്‍ ഈ പഞ്ചായത്തുകളില്‍ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇതില്‍ 6000 ത്തോളം താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
താറാവുകളെ കൊല്ലുന്നതിനുള്ള ആറ് പേരടങ്ങിയ പത്ത് സംഘങ്ങള്‍ക്കാണ് ജില്ലയില്‍ രൂപം നല്‍കിയിട്ടുള്ളത്. പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളുടെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ താറാവുകളെയും കോഴികളെയും വളര്‍ത്തുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക മുട്ടയുടെ വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോട്ടയം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി അധികൃകതര്‍ അറിയിച്ചത്.